
സംസ്ഥാനത്ത് ഇന്നും സ്വർണ്ണവില കുറഞ്ഞു
- കേരളത്തിൽ ഒരു പവൻ 22 കാരറ്റ് സ്വർണത്തിൻ്റെ വിപണി വില നിലവിൽ 95,840 രൂപയാണ്.
കൊച്ചി : സംസ്ഥാനത്ത് ഇന്നും സ്വർണ്ണവില കുറഞ്ഞു.ഇന്ന് പവന് 120 കുറഞ്ഞു. വിപണിയിൽ സ്വർണ്ണവില 96000 ത്തിന് താഴെയാണ്. കേരളത്തിൽ ഒരു പവൻ 22 കാരറ്റ് സ്വർണത്തിൻ്റെ വിപണി വില നിലവിൽ 95,840 രൂപയാണ്.

ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് മുകളിൽ നൽകണം. വെള്ളിയാഴ്ച, 97360 എന്ന റെക്കോർഡ് നിരക്കിലായിരുന്നു സ്വർണവില.
