സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു

  • 12 ദിവസത്തിനിടെ ഇടിഞ്ഞത് 2,320 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണത്തിന് ഇന്നും വിലകുറഞ്ഞു. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 9,180 രൂപയും പവന് 73,440 രൂപയുമായി. ട്രംപ്-സെലെൻസ്കി കൂടിക്കാഴ്‌ചയോട് വിപണി വലിയ രീതിയിൽ പ്രതികരിച്ചിട്ടില്ല. അതേസമയം, റഷ്യയും ഉക്രെയ്നും തമ്മിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നാൽ സ്വർണ വില വീണ്ടും കുത്തനെ കുറയാൻ സാധ്യതയുണ്ട്.

ഇന്നലെ ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 9235 രൂപയും പവന് 73,880 രൂപയുമായിരുന്നു ഇന്നലത്തെ വില.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )