സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ

സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ

  • ഇന്ന് പവന് 280 രൂപ വർധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ. ഇന്ന് പവന് 280 രൂപ വർധിച്ചു. ഡിസംബർ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപ എന്ന റെക്കോർഡാണ് ഇന്ന് പഴങ്കഥയായത്. 1,04,520 രൂപയായാണ് സ്വർണവില ഉയർന്നത്. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് വർധിച്ചത്. 13,065 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )