
സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു
- റഷീദ് മൂടാടി റമദാൻ സന്ദേശം നൽകി.
മൂടാടി:മൂടാടി പഞ്ചായത്ത് മരക്കുളം- ഹിൽ ബസാർ ഏരിയയിലെ നൻമ റസിഡൻസ് അസോസിയേഷൻ സി.പി ഖാലിദിൻ്റെ വീട്ടിൽ വെച്ച് മതസൗഹാർദ്ദത്തിൻ്റെ പ്രതീകമായി ” സമൂഹ നോമ്പുതുറ ” സംഘടിപ്പിച്ചു. മൂടാടി പഞ്ചായത്ത് പ്രസിഡൻ്റ് അഖില, വൈസ് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ, വാർഡ് മെമ്പർമാരായ പപ്പൻ മൂടാടി, ബീന, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . റഷീദ് മൂടാടി റമദാൻ സന്ദേശം നൽകി.

നൻമ പ്രസിഡൻ്റ് കെ.ഹമീദ്, സെക്രട്ടറി കെ.എം കുമാരൻ, ഖജാൻജി കെ.എം മുരളീധരൻ, പ്രോഗ്രാം കൺവീനർ എം.കെ.ടി ഗഫൂർ, സിപി ഖാലിദ് എന്നിവർ നേതൃത്വം നൽകി.
CATEGORIES News
