
സാഹിത്യ ക്വിസ് മത്സരവിജയികൾക്കുള്ള സമ്മാനവിതരണവും മോട്ടിവേഷൻ ക്ലാസ്സും നടത്തി
- ചടങ്ങ് പ്രമുഖ മോട്ടിവേഷണൽ സ്പീക്കറും എഴുത്തുകാരനുമായ ഡോ മെഹറൂഫ് രാജ് ടി.പി ഉദ്ഘാടനം ചെയ്തു
കോഴിക്കോട്:വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനത്തിൽ മോഡൽ ഹൈസ്കൂളിൽ വെച്ചു നടന്ന മലയാള സാഹിത്യ ക്വിസ് മത്സരവിജയികൾക്കുള്ള സമ്മാനവിതരണം നടന്നു. ചടങ്ങ് പ്രമുഖ മോട്ടിവേഷണൽ സ്പീക്കറും എഴുത്തുകാരനുമായ ഡോ മെഹറൂഫ് രാജ് ടി.പി സാമൂതിരി ഹയർ സെക്കന്ററി സ്കൂളിൽ ഉദ്ഘാടനം ചെയ്തു.

സാംസ്കാരിക പ്രവർത്തകൻ ടി. പി എം ജിഷാൻ മുഖ്യാതിഥിയായിരുന്നു.ചടങ്ങിന് ഹെഡ്മാസ്റ്റർ പി. സി ഹരിരാജ അധ്യക്ഷത വഹിച്ചു.പ്രോഗ്രാം ഡയറക്ടർ നെല്ലിയോട്ട് ബഷീർ, സാലിഹ് മഞ്ചേരി,ദിനേഷ് കാരന്തൂർ, പ്രിൻസിപ്പാൾ മണി സി,കെ എം റാഷിദ് അഹമ്മദ്, സ്റ്റാഫ് സെക്രട്ടറി വൃന്ദ കെ സി,ആനന്ദ് കൃഷ്ണ എച്ച്, ധനേഷ് കെ എന്നിവർ സംസാരിച്ചു. തുടർന്ന് ഹിപ്നോതോറാപ്പിസ്റ്റും സൈക്കോളജിക്കൽ കൗൺസിലറുമായ നവാസ് കൂരിയാട്, ജെ സി ഐ സോൺ ട്രൈനറും സിജി എഡ്യൂക്കേറ്ററുമായ റഹിയാന ബീഗം കുട്ടികൾക്ക് ഇൻസ്പെയർ 2025 ടൈറ്റിലോട് കൂടിയ മോട്ടിവേഷൻ ക്ലാസ്സെടുത്തു.