സിദ്ദിഖിനെതിരെ ലുക്ക്‌ ഔട്ട്‌ സർക്കുലർ

സിദ്ദിഖിനെതിരെ ലുക്ക്‌ ഔട്ട്‌ സർക്കുലർ

  • ജാമ്യം നൽകാത്തത്തിൽ സന്തോഷമെന്ന് പരാതിക്കാരി

എറണാകുളം: സിദ്ദിഖിനായി ലുക്ക്‌ ഔട്ട്‌ സർക്കുലർ ഇറക്കി പോലീസ്. കൊച്ചിയിൽ വ്യാപകമായി തിരച്ചിൽ നടത്തുകയാണ് പോലീസ്. പീഡനപരാതിയിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പോലീസ് തിരച്ചിൽ ശക്തമാക്കിയത്. അന്വേഷണ സംഘത്തിന് ഇതുവരെ സിദ്ദിഖുമായി ബന്ധപ്പെടാനായിട്ടില്ല. ഇതിനിടെ കോടതി ജാമ്യം നൽകാത്തത്തിൽ സന്തോഷമെന്ന് പരാതിക്കാരി പറഞ്ഞു.

അതേ സമയം കൊച്ചിയിലേയും കുട്ടമശ്ശേരിയിലെയും വീട്ടിൽ സിദ്ദിഖ് ഇല്ല എന്നാണ് വിവരം.ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിയ്ക്കുകയാണ്.രണ്ട് സംഘങ്ങളായാ
ണ് പൊലീസിന്റെ അന്വേഷണം. കൊച്ചി സിറ്റി പൊലീസിന്റെ ഒരു സംഘം കൊച്ചിയിലും റൂറൽ പൊലീസ് റൂറൽ മേഖലകളിലുമാണ് അന്വേഷണം നടത്തുന്നത്. ഇന്നലെ സിദ്ദിഖ് വീട്ടിലുണ്ടായിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. നെടുമ്പാശ്ശേരിയിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാണ്. സിദ്ദിഖ് ഇവിടെയുള്ള രണ്ട് ഹോട്ടലുകളിൽ താമസിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്.

അതേസമയം, സിദ്ദിഖിനെതിരായ കേസന്വേഷിക്കുന്ന മ്യൂസിയം പോലീസ്
സംഘം കൊച്ചിയിലേക്ക് തിരിച്ചു. സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. സിദ്ദിഖ് കൊച്ചിയിൽത്തന്നെയുണ്ടെന്ന നിഗമനത്തിലാണ് നീക്കം. സിദ്ദിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത് അനിവാര്യമാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യോപക്ഷ കോടതി തള്ളിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )