
സോഷ്യൽ മീഡിയയിൽ വ്യാജ വാർത്ത പ്രചരിക്കുന്നതിന് മുന്നറിയിപ്പുമായി സിബിഎസ്ഇ
- മുന്നേയുള്ള വർഷങ്ങളിലും എക്സാം നടക്കുന്ന സമയങ്ങളിൽ തെറ്റായ സന്ദേശങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നതായും അത് വിദ്യാർഥികളെ പ്രതികൂലമായി ബാധിച്ചതായും സിബിഎസി അറിയിച്ചു
കൊച്ചി: പത്താം ക്ലാസ്, പ്ലസ് ടു ബോർഡ് എക്സാം നടക്കാനിരിക്കെ സോഷ്യൽ മീഡിയയിൽ വ്യാജ വാർത്ത പ്രചരിക്കുന്നതിന് മുന്നറിയിപ്പുമായി സിബിഎസ്ഇ. ഇന്ന് മുതലാണ് സിബിഎസി ബോർഡ് എക്സാമുകൾ ആരംഭിക്കുന്നത്. എക്സാം നടക്കുമ്പോൾ പ്രചരിക്കുന്ന ഇത്തരം തെറ്റായ വാർത്തകളെ വിശ്വസിക്കരുതെന്ന മുന്നറിയിപ്പ് ഫെബ്രുവരി 16-നാണ് സിബിഎസ്ഇ പുറത്തിറക്കിയത്.

മുന്നേയുള്ള വർഷങ്ങളിലും എക്സാം നടക്കുന്ന സമയങ്ങളിൽ തെറ്റായ സന്ദേശങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നതായും അത് വിദ്യാർഥികളെ പ്രതികൂലമായി ബാധിച്ചതായും സിബിഎസി അറിയിച്ചു. ഇപ്പോൾ പത്താം ക്ലാസ്, പ്ലസ് ടുവിലെയും ചോദ്യപേപ്പറുകൾ ചോർന്നെന്നെ വാർത്തയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒപ്പം വ്യാജ ചോദ്യപേപ്പറുകളും പ്രചരിക്കുന്നുണ്ട്. വിദ്യാർഥികളും രക്ഷിതാക്കളും കൃത്യമായ വിവരങ്ങൾക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.cbse.gov.in/ മാത്രം ആശ്രയിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അല്ലെങ്കിൽ സിബിഎസ്ഇ റീജിയണൽ ഓഫീസിനെയോ ന്യൂഡൽഹിയിലെ ആസ്ഥാനത്തെയോ സമീപിക്കുക.
