സിബിഎസ്‌സി 10, 12 ക്ലാസുകളിലെ പരീക്ഷ തീയതി പ്രഖ്യാപിച്ചു

സിബിഎസ്‌സി 10, 12 ക്ലാസുകളിലെ പരീക്ഷ തീയതി പ്രഖ്യാപിച്ചു

  • 2026 ഫെബ്രുവരി 17 നും ജൂലൈ 15 നും ഇടയിൽ പരീക്ഷകൾ നടത്തുമെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കന്റ്ററി എജ്യുക്കേഷൻ (സിബിഎസ്‌ഇ) അറിയിച്ചു.

ന്യൂഡൽഹി: 2026 ലെ 10, 12 ക്ലാസുകളിലെ സിബിഎസ്‌സി ബോർഡ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. 2026 ഫെബ്രുവരി 17 നും ജൂലൈ 15 നും ഇടയിൽ പരീക്ഷകൾ നടത്തുമെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കന്റ്ററി എജ്യുക്കേഷൻ (സിബിഎസ്‌ഇ) അറിയിച്ചു.

പ്ലസ്‌ടു പരീക്ഷ ഫെബ്രുവരി 17 ന് ആരംഭിച്ച് ഏപ്രിൽ 4 ന് അവസാനിക്കും. ഫെബ്രുവരി 17 മുതൽ മാർച്ച് 9 വരെ പത്താം ക്ലാസ് പരീക്ഷ നടക്കും. രാവിലെ 10. 30നാണ് പരീക്ഷകൾ ആരംഭിക്കുക.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )