
അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് വഴി ബില്ലടക്കുന്നത് നിർത്തലാക്കി കെഎസ്ഇബി
- അടയ്ക്കുന്ന തുക കെഎസ്ഇബി അക്കൗണ്ടിലേക്ക് എത്താൻ താമസിക്കുന്നതു കൊണ്ടാണ് ഈ തീരുമാനം
തിരുവനന്തപുരം: അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് എന്നിവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് നിർത്തലാക്കിയതായി കെഎസ്ഇബി അറിയിച്ചു. ഉപഭോക്താക്കൾ അടയ്ക്കുന്ന തുക കെഎസ്ഇബി അക്കൗണ്ടിലേക്ക് സമയത്തിന് ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.
വൈദ്യുതിബിൽ തുക കെഎസ്ഇബിയുടെ അക്കൗണ്ടിലെത്താൻ കാലതാമസമുണ്ടാകുന്നതുകാരണം ഉപഭോക്താക്കൾ നേരിടുന്ന ബുദ്ധിമുട്ടുകളും അതു സംബന്ധിച്ച പരാതികളും കണക്കിലെടുത്തതാണ് നടപടിയെന്ന് കെഎസ്ഇബി ഫെയ്‌സ്ബുക്ക് പേജിൽ വ്യക്തമാക്കി.
അധികച്ചെലവില്ലാതെ അനായാസം വൈദ്യുതി ബിൽ അടയ്ക്കാനുള്ള ഓൺലൈൻ മാർഗ്ഗങ്ങൾ കെഎസ്ഇബി ഒരുക്കിയിട്ടുണ്ട്. സെക്ഷൻ ഓഫീസിലെ ക്യാഷ് കൗണ്ടർ വഴിയും പണമടയ്ക്കാവുന്നതാണ്
CATEGORIES News