
അഗ്നിവീർ റിക്രൂട്ട്മെന്റിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും
- പരീക്ഷാ തീയതി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും
കോഴിക്കോട്:ഇന്ത്യൻ സൈന്യത്തിലേയ്ക്കുള്ള അഗ്നിവീർ റിക്രൂട്ട്മെന്റിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് തുടങ്ങും . അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 10.

ഓൺലൈൻ പരീക്ഷ ജൂണിലാണ്. പരീക്ഷാ തീയതി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. കോഴിക്കോട്, കാസർകോട്, കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശൂർ, വയനാട്, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള അവിവാഹിതരായ യുവാക്കൾക്ക് അപേക്ഷിക്കാം.
വെബ്സൈറ്റ് : www.joinind.army.nic.in. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0495 2383953.
CATEGORIES News