അടിവാരം സബ് സ്‌റ്റേഷൻ ഉദ്ഘാടനം 16ന്

അടിവാരം സബ് സ്‌റ്റേഷൻ ഉദ്ഘാടനം 16ന്

  • സ്വാഗത സംഘ രൂപീകരണയോഗം ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്‌തു

പുതുപ്പാടി: അടിവാരം സബ് സ്‌റ്റേഷൻ നിർമാണോദ്ഘാടനം 16ന് നടക്കും. അടിവാരം, കോടഞ്ചേരി ഉൾപ്പടെ പുതുപ്പാടി, കോടഞ്ചേരി സെക്‌ഷൻ പരിധിയിലെ വൈദ്യുതി വിതരണത്തെ ഇത് കൂടുതൽ കാര്യക്ഷമമാകും.നിർമാണോദ്ഘാടനം 16ന് 11ന് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിക്കും. സ്വാഗത സംഘ രൂപീകരണയോഗം ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്‌തു.

പുതുപ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് നജ്‌മുന്നിസ ഷരീഫ് അധ്യ ക്ഷത വഹിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം.അഷ്റഫ്, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്റ് അലക്സ് തോമസ്, ജില്ലാപഞ്ചായ ത്ത് അംഗം അംബിക മംഗലത്ത്, ഡപ്യൂട്ടി ചീഫ് എൻജിനീയർ ലേഖ റാണി, എക്സ‌ിക്യൂട്ടീവ് എൻജിനീയർമാരായ സി.കെ.രാ ജു, എ. സജിത്‌കുമാർ, അസിസ്‌റ്റ ൻ്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ സി.എൻ.ഹരിനാരായണൻ തുടങ്ങിയവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )