അതിവേഗ ട്രെയിൻ നിർമ്മാണം ഉടൻ

അതിവേഗ ട്രെയിൻ നിർമ്മാണം ഉടൻ

  • മണിക്കൂറിൽ 280 കിലോമീറ്റർ വേഗതയാണ് പരീക്ഷിക്കുന്നത്

ബെംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ അതിവേഗ ട്രെയിൻ ഉടനെന്ന് റിപ്പോർട്ട്. ദേശീയ ട്രാൻസ്പോർട്ടർ അതിവേഗ ട്രെയിനുകൾ നിർമ്മിക്കുന്നതിനുള്ള കരാർ ബെമലിന് നൽകി. ട്രെയിനുകൾ ഇന്ത്യയിൽ തന്നെ തദ്ദേശീയമായി രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യും. മണിക്കൂറിൽ 280 കിലോമീറ്റർ വേഗതയാണ് പരീക്ഷിക്കുന്നത്. പൂർണ്ണമായും എയർകണ്ടീഷൻ ചെയ്തതായിരിക്കും ട്രെയിൻ.

രണ്ട് അതിവേഗ ട്രെയിനുകളുടെ രൂപകൽപ്പന, നിർമ്മാണം, കമ്മീഷൻ ചെയ്യൽ എന്നിവയ്ക്കായി ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ട‌റി ബെമലിന് കരാർ നൽകി. ഓരോ ട്രെയിനുകളിലും എട്ട് കോച്ചുകൾ ഉണ്ടായിരിക്കും. ഒരു കോച്ചിന് 27.86 കോടി രൂപ ചെലവ് വരും. മൊത്തം 866.87 കോടി രൂപയാകും ചെലവ്. 2026 അവസാനത്തോടെ ട്രെയിനുകൾ കൈമാറും

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )