സ്ഥാനാർത്ഥികളുടെ കളർ ചിത്രം ഇ.വി.എമ്മിൽ  ഉപയോഗിക്കും; പരിഷ്ക്കാരങ്ങളുമായ് ഇലക്ഷൻ കമ്മീഷൻ

സ്ഥാനാർത്ഥികളുടെ കളർ ചിത്രം ഇ.വി.എമ്മിൽ ഉപയോഗിക്കും; പരിഷ്ക്കാരങ്ങളുമായ് ഇലക്ഷൻ കമ്മീഷൻ

  • എല്ലാ സ്ഥാനാർഥികളുടെയും പേര് ഒരേ വലിപ്പത്തിലും ഫോണ്ടിലും ആയിരിക്കും പ്രിന്റ് ചെയ്യുക

ന്യൂഡൽഹി:വോട്ടിങ് യന്ത്രത്തിൽ പരിഷ്കാരങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇനിമുതൽ സ്‌ഥാനാർഥിയുടെ കളർ ചിത്രം ഇ.വി.എമ്മിൽ ഉൾപ്പെടുത്തും. സീരിയൽ നമ്പർ, പേര്, ചിത്രം, ചിഹ്നം എന്നിങ്ങനെയുള്ള ക്രമത്തിലായിരിക്കും വോട്ടിങ് യന്ത്രത്തിലെ ബാലറ്റ് പേപ്പർ. കളർ ചിത്രം നൽകാൻ സ്ഥാനാർഥിക്ക് താൽപര്യമില്ലെങ്കിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ഉപയോഗിക്കും. എല്ലാ സ്ഥാനാർഥികളുടെയും പേര് ഒരേ വലിപ്പത്തിലും ഫോണ്ടിലും ആയിരിക്കും പ്രിന്റ് ചെയ്യുക.

നിയമസഭ തിരഞ്ഞെടുപ്പുകളിൽ പിങ്ക് നിറത്തിലുള്ള ബാലറ്റ് പേപ്പറാണ് ഉപയോഗിക്കേണ്ടതെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫിസർമാർക്ക് അയച്ച മാർഗനിർദേശത്തിൽ പറയുന്നു. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ മാറ്റം നടപ്പിൽ വരുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )