
അതിശക്തമായ മഴ;ആളുകൾ ജാഗ്രത പാലിക്കണം
- അപകട സൂചന ഉണ്ടായാൽ പഞ്ചായത്തിനെയോ വില്ലേജ് ഓഫിസിലോ പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.
വയനാട് ജില്ലയിലെ മേപ്പാടി, ചൂരൽമല, വെള്ളരിമല ,മുണ്ടക്കൈ ഭാഗങ്ങളിൽ അതിശക്തമായ മഴ പെയ്യുന്നതിനാൽ പുഴയുടെ തീരത്ത് താമസിക്കുന്ന ആളുകൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് പോത്തുകൽ പഞ്ചായത്ത് പ്രസിഡണ്ട് വിദ്യ രാജൻ അറിയിച്ചു.

കഴിഞ്ഞ ദിവസം മുണ്ടക്കൈ – പുഞ്ചിരിവട്ടം എന്ന സ്ഥലത്ത് മണ്ണിടിച്ചിൽ ഉണ്ടായിരുന്നു തുടർന്ന് വലിയ തോതിൽ മലവെള്ളം ഒഴുകി വരുന്നതിനാൽചാലിയാർ പുഴയിൽ വെള്ളം കൂടി വരുന്നുണ്ട്. അപകട സൂചന ഉണ്ടായാൽ പഞ്ചായത്തിനെയോ വില്ലേജ് ഓഫിസിലോ പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.
പഞ്ചായത്ത് :04931240442 ,9400969369 ,9846106215
വില്ലേജ്: 9895266031
പോലിസ് : 9446158916
CATEGORIES News