
അധ്യാപകർ രക്തം ദാനം ചെയ്തു
- കെഎസ്ടിഎ 34ാം സംസ്ഥാന സമ്മേളന അനുബന്ധ പരിപാടികളുടെ ഭാഗമായാണ് അധ്യാപകർ രക്തം ദാനം ചെയ്തത്
കോഴിക്കോട് :കെഎസ്ടിഎ 34ാം സംസ്ഥാന സമ്മേളന അനുബന്ധ പരിപാടികളുടെ ഭാഗമായി അധ്യാപകർ രക്തം ദാനം ചെയ്തു. ജാതിമത ചിന്തകൾക്കപ്പുറത്ത് മാനവിക സന്ദേശം പൊതുസമൂഹത്തിൽ ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ടിഎ രക്ത ദാന പരിപാടി സംഘടിപ്പിച്ചത്. ജില്ലാതല പരിപാടി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് നടന്നു. റൂറൽ, കുന്നമംഗലം,ചോമ്പാല സബ് ജില്ലകളിലും നിരവധി പേർ രക്തം ദാനം ചെയ്തു. അടുത്ത ദിവസങ്ങളിലും മറ്റു സബ്ജില്ലകളിലും അധ്യാപകർ രക്തം ദാനം ചെയ്യും.

മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫ. ഡോ.ദീപ നാരായണൻ, അസിസ്റ്റന്റ് പ്രൊഫസർ ഡോ: അനു ജോസ് എന്നിവരുടെ സാന്നിധ്യത്തിലാണ് അധ്യാപകർ രക്തദാനം നടത്തിയത്. കെഎസ്ടിഎ സംസ്ഥാന വൈ: പ്രസിഡന്റ് എം. എ അരുൺ കുമാർ, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വി. പി രാജീവൻ,പി.എസ് സ്മിജ, ജില്ലാ വൈ.പ്രസിഡണ്ട് എം.ഷീജ, ജില്ലാ എക്സിക്യൂട്ടീവ് ഷിനോദ് കുമാർ, വി.ഷാജി,എൻ.ഷിജു എന്നിവർ പങ്കെടുത്തു.