
അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചയച്ച് യുഎസ്
- കുടിയേറ്റം കുറയ്ക്കുന്നതിനും തടയുന്നതിനുമൊപ്പം മനുഷ്യക്കടത്ത് തടയാൻ സംയുക്തമായി പ്രവർത്തിക്കുന്നതിൻ്റെ ഭാഗമായാണ് നടപടിയെന്ന് യുഎസ്
ന്യൂഡൽഹി:തെരഞ്ഞെടുപ്പിനൊരുങ്ങുന്നതിനിടെ രാജ്യത്ത് അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചയച്ച് അമേരിക്ക. യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ നേതൃത്വത്തിലാണ് അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയവരെ പുറത്താക്കിയത്. കഴിഞ്ഞയാഴ്ചയാണ് കേന്ദ്രസർക്കാരിൻ്റെ പിന്തുണയോടെ ചാർട്ടേഡ് വിമാനം വഴി അനധികൃതമായി കുടിയേറിയവരെ ഇന്ത്യയിലെത്തിച്ചത്. ഒക്ടോബർ 22 നാണ് ചാർട്ടേഡ് വിമാനം ഇന്ത്യയിലെത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അനിയന്ത്രിതമായ കുടിയേറ്റം കുറയ്ക്കുന്നതിനും തടയുന്നതിനുമൊപ്പം മനുഷ്യക്കടത്ത് തടയാൻ സംയുക്തമായി പ്രവർത്തിക്കുന്നതിൻ്റെ ഭാഗമായാണ് നടപടിയെന്ന് യുഎസ് വ്യക്തമാക്കി. യുഎസ് മുമ്പും ഇത്തരം നാടുകടത്തലുകൾ നടത്തിയിട്ടുണ്ടെന്നും അനധികൃത കുടിയേറ്റത്തെ പിന്തുണയ്ക്കുന്നില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
CATEGORIES News