
അനധികൃതമായി പൗരത്വം നേടി; 2876 പേരുടെ പൗരത്വം റദ്ദാക്കി
- ഇതിൽ 13 പേർ പുരുഷന്മാരും 2863 സ്ത്രീകളുമാണ്
കുവൈത്ത് സിറ്റി: പൗരത്വം റദ്ദാക്കൽ നടപടികൾ രാജ്യത്ത് തുടരുന്നു.അനധികൃതമായി പൗരത്വം നേടിയ 2876 പേരുടെ പൗരത്വം കൂടി റദ്ദാക്കിയതായി അധികൃതർ അറിയിച്ചു .

ഇതിൽ 13 പേർ പുരുഷന്മാരും 2863 സ്ത്രീകളുമാണ്. ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹ് അധ്യക്ഷനായ സുപ്രീം കമ്മിറ്റിയുടെ നിർദേശം മന്ത്രി സഭ അംഗീകരിക്കുകയായിരുന്നു. ദേശീയ നിയമവുമായി ബന്ധപ്പെട്ട് 1959ലെ അമീരി ഡിക്രി അനുസരിച്ചാണ് നടപടി സ്വീകരിച്ചത്.