രണ്ടുപേർക്ക് ഒരേ പേരും വിലാസവും; വോട്ട് ഒരാൾക്കു മാത്രം

രണ്ടുപേർക്ക് ഒരേ പേരും വിലാസവും; വോട്ട് ഒരാൾക്കു മാത്രം

  • ഇനീഷ്യലിൽ വ്യത്യാസമുണ്ടെങ്കിലും ഇലക്‌ഷൻ ഐഡി കാർഡിൽ രേഖപ്പെടുത്താത്തത് വിനയായി

അത്തോളി: വോട്ടുചെയ്യാനെത്തിയ കൊളക്കാട് സ്വദേശികളായ രണ്ടുപേർക്ക് ഒരേ പേരും ഒരേ വിലാസവുമായപ്പോൾ ഒരാൾക്കുമാത്രം വോട്ടുചെയ്യാൻ അനുമതി നൽകി പോളിങ് ഓഫീസർ. വേളൂർ ജി.എം.യു.പി. സ്കൂളിലാണ് സംഭവം.
അടുത്തടുത്ത വീട്ടിൽ താമസിക്കുന്നവരുമാണ് ഇരുവർക്കും ഇനീഷ്യലിൽ വ്യത്യാസമുണ്ടെങ്കിലും ഇലക്‌ഷൻ ഐഡി കാർഡിൽ രേഖപ്പെടുത്തിയിട്ടുമില്ല.

സമാനപേരുള്ളവരിൽ ഒരാൾ ഉച്ചയ്ക്ക് വോട്ടുചെയ്തു. രണ്ടാമത്തെ ആൾ വൈകുന്നേരം 5.30-ഓടെ വോട്ടുചെയ്യാൻ എത്തിയപ്പോൾ വോട്ടു ചെയ്യാൻ അനുവദിച്ചില്ല. ഈ പേരിൽ മറ്റൊരാൾ വോട്ടു ചെയ്തെന്ന് പോളിങ് ഓഫീസർ അറിയിച്ചു.
കാര്യം ബോധ്യമായപ്പോൾ ആദ്യം വോട്ടുചെയ്ത ആളെ പോളിങ് സ്റ്റേഷനിലെത്തിച്ചു. എന്നാൽ, രണ്ടാമത്തെ ക്രമനമ്പറിലുള്ള ആളുടെ പേരിലാണ് ആദ്യം വോട്ട് ചെയ്തതെന്ന് കണ്ടെത്തി. ഇതോടെ രണ്ടാമതെത്തിയ ആൾക്ക് വോട്ടുചെയ്യാനായില്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )