
അനീഷിന്റെ ഓർമ്മ പുതുക്കി ഗ്രന്ഥാലയത്തിന് പുസ്‌തകങ്ങൾ കൈമാറി
- കുരിക്കിലാട് ഡോ. റാം മനോഹർ ലോഹ്യ ഗ്രന്ഥാലയത്തിന് പുസ്തകക്കിറ്റ് കൈമാറി
എടച്ചേരി :മുന്നിയൂർ ഹൈ സ്കൂൾ അധ്യാപകനായിരുന്ന അനീഷിന്റെ സ്മരണയിൽ അനീഷ് മാസ്റ്റർ സ്മാരകസമിതി കുരിക്കിലാട് ഡോ. റാം മനോഹർ ലോഹ്യ ഗ്രന്ഥാലയത്തിന് പുസ്തകക്കിറ്റ് കൈമാറി. ഇ.കെ. വി. ജയൻ എംഎൽഎ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
അനീഷിന്റെ മാതാപിതാക്കളായ കെ.കെ. കുമാരൻ, ശാന്തകുമാരി എന്നിവർചേർന്നു നൽകിയ പുസ്തകക്കിറ്റ് ഗ്രന്ഥാലയത്തിൻ്റെ മുതിർന്ന അംഗവും ജീവകാല അംഗവുമായ സി. ഇന്ദ്രേട്ടൻ, പ്രസിഡന്റ് ശ്രീജേഷ് നാഗപ്പള്ളി, സെക്രട്ടറി എൻ.എം. വിനോദൻ എന്നിവർ ഏറ്റുവാങ്ങി. ഷൈജു വള്ളിക്കാട്, മുന്നിയൂർ ഹൈസ്കൂൾ അധ്യാപകരായ എസ്. രതീഷ്, കെ.പി. മുഹമ്മദ് സജീവൻ എന്നിവർ സംസാരിച്ചു.
CATEGORIES News