
അന്താരാഷ്ട്ര കയാക്കിങ് ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം
- ഉത്തരേന്ത്യൻ താരങ്ങളും ഫ്രാൻസ്, ന്യൂസിലന്റ്, നോർവെ, ഇറ്റലി, റഷ്യ, സ്പെയിൻ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കയാക്കർമാരും സ്ഥലത്തെത്തി
മുക്കം:അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് പത്താമത്തെ സീസൺ ഇന്ന് തുടങ്ങും. 15 ഓളം പ്രീ ഇവന്റ് മത്സരങ്ങളാണ് ഇത്തവണ നടക്കുക. ഇന്ന് ചക്കിട്ടപാറ പഞ്ചായത്തിലെ മീൻതുള്ളിപാറയിലെ പുഴയിലാണ് മത്സരങ്ങൾക്ക് തുടങ്ങിയത് .
സൂൺ ടൂറിസം ഇനമായി ടൂറിസം കലണ്ടറിൽ ഉൾപ്പെടുത്തിയ ചാമ്പ്യൻഷിപ് ഞായറാ
ഴ്ച വരെ കുറ്റ്യാടി പുഴയിലും ചാലിപ്പുഴയിലും ഇരുവഴിഞ്ഞിയിലുമായാണ് നടക്കും.
അതേ സമയം കോവിഡ് കാലത്ത് നിർത്തിവെച്ച ഫ്രീ സ്റ്റൈൽ മത്സരങ്ങൾ ഇത്തവണ പുനരാംരഭിക്കും.
ചക്കിട്ടപ്പാറയിലെ ഫ്രീസ്റ്റൈൽ മ ത്സരങ്ങൾ രാവിലെ പത്തിന് മീൻതുള്ളിപ്പാറ യിൽ ടി.പി. രാമകൃഷ്ണൻ എംഎൽഎ ഫ്ലാ ഗ്ഓഫ് ചെയ്തു. ഒളിമ്പിക്സ‌് മത്സരയിനങ്ങ ളായ സ്ലാലം, എക്സ്ട്രീം സ്ലാലം എന്നിവ പുലിക്കയത്ത് ചാലിപ്പുഴയിലും ഡൗൺ റിവർ, ബോട്ടർ ക്രോസ് എന്നിവ പുല്ലൂരാംപാറയിൽ ഇരുവഴിഞ്ഞി പുഴയിലും നടക്കും.
എട്ട് രാജ്യങ്ങളിൽ നിന്നുള്ള 13 അന്താരാഷ്ട്ര കയാക്കർമാരും ഉത്തരേന്ത്യൻ താരങ്ങളും തദ്ദേശീയ താരങ്ങളും ചാമ്പ്യൻഷിപ്പിൽ മത്സരിക്കും. ഉത്തരേന്ത്യൻ താരങ്ങളും ഫ്രാൻസ്, ന്യൂസിലന്റ്, നോർവെ, ഇറ്റലി, റഷ്യ, സ്പെയിൻ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കയാക്കർമാരും സ്ഥലത്തെത്തിയിട്ടുണ്ട് . വെള്ളി, ശനി ദിവസങ്ങളിൽ കോടഞ്ചേരി പുലിക്കയത്താണ് മത്സരങ്ങൾ നടക്കുക .
റിവർ ഫെസ്റ്റിവലിന്റെ ഔപചാരിക ഉദ്ഘാടനം നാളെ രാവിലെ 11.30 ന് പുലിക്കയത്ത് മന്ത്രി പി.മുഹമ്മദ് റിയാസ് നിർവഹിക്കും.