
റീൽസ് അപകടം: രണ്ടാമത്തെ കാറിന്റെ ഡ്രൈവറും പിടിയിൽ
- അപകടത്തിനു കാരണമായ കടുംനീല കാറിനൊപ്പം സഞ്ചരിച്ച കറുത്ത ആഡംബര കാർ ഓടിച്ചത് ഇയാളാണെന്നു പൊലീസ്
കോഴിക്കോട്:വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് കാർ ഇടിച്ചു മരിച്ച സംഭവത്തിൽ രണ്ടാമത്തെ കാറിന്റെ ഡ്രൈവറെയും അറസ്റ്റു ചെയ്തു.

തലക്കുളത്തൂർ സ്വദേശി എടശ്ശേരി വീട്ടിൽ മുഹമ്മദ് റഹീസി(32)നെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. അപകടത്തിനു കാരണമായ കടുംനീല കാറിനൊപ്പം സഞ്ചരിച്ച കറുത്ത ആഡംബര കാർ ഓടിച്ചത് ഇയാളാണെന്നു പൊലീസ് പറഞ്ഞു. ഇയാളെ ജാമ്യത്തിൽ വിട്ടു.

CATEGORIES News