
അപൂർവ്വതകളുടെ നാടകം ‘ഓസ്കാർ പുരുഷു’ ഇനി യൂട്യൂബിൽ കാണാം
✍️ അഞ്ജു നാരായണൻ
- ഇന്നാണ് ഓസ്കാർ പുരുഷുവിന്റെ യൂട്യൂബിലെ അരങ്ങേറ്റം

കൊയിലാണ്ടി : ഒരു പുരുഷപൂച്ചയും കുറേ പെണ്ണെലികളും വേദിയിൽ അഭിനയമുഹൂർത്തം ധന്യമാക്കിയപ്പോൾ കാണികളുടെ മനസ് നിറച്ച നാടകം ‘ഓസ്കാർ പുരുഷു’ ഇനി യൂട്യൂബിലും കാണാം. പ്രശസ്ത നാടകകാരൻ ശിവദാസ് പൊയിൽക്കാവിന്റെ രചനയിലും സംവിധാനമികവിലും അവതരിക്കപ്പെട്ട ഈ നാടകത്തിന് ഇതിനോടകം വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മികച്ച നാടകമായി ഇത് സമ്മാനിതമായിരുന്നു.
തുടക്കത്തിലെയുള്ള ആലോചനയായിരുന്നു വീരാൻകുട്ടി മാഷിന്റെ കവിത കുട്ടികളുടെ നാടകത്തിന് വളരെ ചേർന്നതാണെന്ന്. അത് പെൺപക്ഷത്ത് നിന്നുകൊണ്ട് പെൺകുട്ടികൾ മാത്രം അഭിനയിക്കേണ്ട നാടകമാവേണ്ടതുണ്ടായിരുന്നു – ശിവദാസ് പൊയിൽക്കാവ് കെ ഫയൽ മീഡിയയോട് പറഞ്ഞു.

പ്രദർശിപ്പിച്ച വേദികളിലൊക്കെയും നിറഞ്ഞ കാണികളുമായാണ് നാടകം കളിച്ചത്. കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവത്തിലും സംസ്ഥാന സ്കൂൾ കലോത്സവത്തിലും മികച്ച നാടകം,അച്ഛൻറെ നാടകത്തിൽ മകൾ സംസ്ഥാനത്തെ മികച്ച നടിയായ നാടകം,ഒരു പൊതുവിദ്യാലയത്തിലെ അധ്യാപകർ ചേർന്നൊരുക്കുന്ന നാടകം,പെൺകുട്ടികൾ മാത്രം അരങ്ങിലെത്തുന്ന നാടകം,വീരാൻകുട്ടി മാഷിൻറെ ’ മണി കെട്ടിയതിന് ശേഷം പൂച്ചയുടേയും ജീവിതം’ എന്ന കവിതയിൽ നിന്ന് വികസിപ്പിച്ച നാടകം…… എന്നിങ്ങനെ ധാരാളം അപൂർവതകളുടെ സമന്വയമാണ് ‘ഓസ്കാർ പുരുഷു’. നാടകം ഇനി വേദികളിലേക്കില്ല പകരം ആളുകൾക്ക് യൂറ്റൂബിൽ എപ്പോൾ വേണമെങ്കിലും കാണാൻ സാധിക്കും. ഇന്നാണ് ഓസ്ക്കാർ പുരുഷുവിന്റെ യൂറ്റൂബിലെ അരങ്ങേറ്റം.

നാടകത്തിന്റെ സഹസംവിധാനം:സനിലേഷ്ശിവൻ ,രംഗകല,വേഷം: നിധീഷ് പൂക്കാട്,
ഹാറൂൺ അൽ ഉസ്മാൻ,ക്രിയേറ്റീവ് സപ്പോർട്ട്:അനീഷ് അഞ്ജലി,ചമയം : ദിജിൽ തുവ്വക്കോട്, ലിഗേഷ്പൂക്കാട്,സാങ്കേതിക സഹായം :ആനന്ദ് ബാബുരാജ് ഓർക്കസ്ട്രേഷൻ:സന്തോഷ് നിസ്വാർത്ഥ ,സ്റ്റുഡിയോ :ഹരീഷ് കൊരയങ്ങാട് ,കോസ്റ്റ്യൂം മേക്കിങ് :പ്രകാശൻ തിരുവങ്ങൂർ,രംഗസജ്ജീകരണം:റസാക്ക്,ഉബൈദ് വെങ്ങളം.
അഭിനേതാക്കൾ: ദല .ആർ.എസ് (മികച്ച നടി – സംസ്ഥാന സ്കൂൾ കലോൽസവം), കീർത്തന.എസ്.ലാൽ(പ്രത്യേക പരാമർശം നേടിയ നടി,സംസ്ഥാന സംസ്ഥാന സ്കൂൾ കലോത്സവം ) ആയിഷ ഹെബാൻ , ടി.വി ലക്ഷ്മിപ്രിയ, ശ്രീപാർവതി, ലിയാന ബീവി,
ശിവാനി ശിവപ്രകാശ്.പിന്നണിയിൽ ദൃഷാസായി വിശാൽ, വി.അർജുൻ ബാബു, (പിന്നണി ഗാനം) നിവേദ്യ സുരേഷ്, ഋതുനന്ദ എസ്. ബി , വൈഗ സിദ്ധാർത്ഥ്, എ. എം.ലക്ഷ്മി പ്രിയ.
നാടകം കാണാൻ: