അബുദാബിയിൽ രണ്ടിടത്ത് ഇറാൻ ആക്രമണം ഹബ്ഷാൻ ഗ്യാസ് കേന്ദ്രത്തിന് തീപിടിച്ചു

അബുദാബിയിൽ രണ്ടിടത്ത് ഇറാൻ ആക്രമണം ഹബ്ഷാൻ ഗ്യാസ് കേന്ദ്രത്തിന് തീപിടിച്ചു

  • അജ്ബാൻ മേഖലയിലും ആക്രമണമുണ്ടായി. എന്നാൽ ആർക്കും ആക്രമണത്തിൽ പരുക്കില്ലെന്ന് അധികൃതർ അറിയിച്ചു.

ടെഹ്റാൻ : അബുദാബിയിൽ രണ്ടിടത്ത് ഇറാൻ ആക്രമണം. ആക്രമണത്തിൽ ഹബ്ഷാൻ ഗ്യാസ് കേന്ദ്രത്തിന് തീപിടിച്ചു. ഇതേത്തുടർന്ന് കേന്ദ്രത്തിന്റെ പ്രവർത്തനം നിർത്തിവച്ചു. അജ്ബാൻ മേഖലയിലും ആക്രമണമുണ്ടായി. എന്നാൽ ആർക്കും ആക്രമണത്തിൽ പരുക്കില്ലെന്ന് അധികൃതർ അറിയിച്ചു.

അതിനിടെ, യുഎസിൻ്റെ രണ്ടാമത്തെ എഫ്-35 യുദ്ധവിമാനം വെടിവച്ചിട്ടെന്ന് അവകാശവാദവുമായി ഇറാൻ രംഗത്തെത്തി. മധ്യ ഇറാനിലാണ് വിമാനം വെടിവച്ചിട്ടതെന്ന് മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )