അബ്‌ദുൽ റഹീമിന്റെ കേസ് ഇന്ന് വീണ്ടും പരിഗണിക്കും

അബ്‌ദുൽ റഹീമിന്റെ കേസ് ഇന്ന് വീണ്ടും പരിഗണിക്കും

  • കേസ് പരിഗണിക്കുക ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1:30-ന് ഓൺലൈൻ ആയാണ്

റിയാദ്:സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിൻ്റെ കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ വർഷം ജൂലൈ രണ്ടിനാണ് അബ്‌ദുറഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയത്. ഇത് പത്താം തവണയാണ് ജയിൽ മോചനവുമായി ബന്ധപ്പെട്ട കേസ് കോടതി പരിഗണിക്കുന്നത്.കേസ് പരിഗണിക്കുക ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1:30-ന് ഓൺലൈൻ ആയാണ്.

ഓൺലൈൻ വഴി അബ്ദുറഹീമും അഭിഭാഷകനും ഹാജരാകും. ജയിൽ മോചന ഉത്തരവ് വൈകുന്നതിൽ ആശങ്ക അറിയിച്ച് അഭിഭാഷകൻ ഏതാനും ദിവസം മുമ്പ് റിയാദ് ഗവർണറെ കണ്ടിരുന്നു. കേസുമായി ബന്ധപ്പെട്ട ഫയലുകൾ ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും ഗവർണറേറ്റ് ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്. ജയിൽ മോചനം വൈകുന്നതിനെതുടർന്ന് അബ്ദു‌റഹീമിന് ജാമ്യാപേക്ഷ നൽകിയിട്ടുണ്ടെന്ന് റിയാദിലെ നിയമ സഹായ സമിതി അറിയിച്ചു. കേന്ദ്ര സർക്കാർ ഇടപെടണമെന്ന് നാട്ടിലെ നിയമ സഹായ സമിതിയും ആവശ്യപ്പെട്ടിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )