
അമിത് ഷായ്ക്കെതിരെ രാജ്യസഭയിൽ അവകാശ ലംഘന നോട്ടീസുമായി സിപിഐ
- നേരത്തെ കോൺഗ്രസും അമിത് ഷാക്കെതിരെ അവകാശ ലംഘന നോട്ടീസ് നൽകിയിരുന്നു
ഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ രാജ്യസഭയിൽ അവകാശ ലംഘന നോട്ടീസുമായി സിപിഐ. വയനാട് ദുരന്തത്തിൽ യഥാസമയം മുന്നറിപ്പ് നൽകിയില്ലെന്നു രാജ്യസഭയെ അമിത്ഷാ മനപൂർവ്വം തെറ്റിദ്ധരിപ്പിച്ചെന്നും പി. സന്തോഷ് കുമാർ എംപി നോട്ടീസിൽ കുറ്റപ്പെടുത്തി.
നേരത്തെ കോൺഗ്രസും അമിത് ഷാക്കെതിരെ അവകാശ ലംഘന നോട്ടീസ് നൽകിയിരുന്നു. സഭയെ അഭ്യന്തര മന്ത്രി തെറ്റിദ്ധരിപ്പിച്ചെന്ന് കോൺഗ്രസ് ആരോപിച്ചു. ജയറാം രമേശ് എംപിയാണ് നോട്ടീസ് നൽകിയത്. ‘കേന്ദ്ര സർക്കാർ മുൻകൂട്ടി മുന്നറിയിപ്പ് നൽകിയെന്ന വാദം പൊളിഞ്ഞതോടെ ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് തെളിഞ്ഞിരിക്കുന്നു. ഒരു മന്ത്രിയോ അംഗമോ സഭയെ തെറ്റിദ്ധരിപ്പിക്കുന്നത് പദവിയുടെ ലംഘനവും സഭയെ അവഹേളിക്കുന്നതുമാണെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു’ .
CATEGORIES News