അമീബിക് മസ്തിഷ്കജ്വരം;         മാർഗരേഖ പുറത്തിറക്കും-മന്ത്രി വീണാ ജോർജ്

അമീബിക് മസ്തിഷ്കജ്വരം; മാർഗരേഖ പുറത്തിറക്കും-മന്ത്രി വീണാ ജോർജ്

  • ആ​രോ​ഗ്യ വ​കു​പ്പി​ന്റെ ഉന്നതതല യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യിരുന്നു മന്ത്രി

തിരുവനന്തപുരം: അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും മന്ത്രി വീണാ ജോർജ് പറഞ്ഞു. ആ​രോ​ഗ്യ വ​കു​പ്പി​ന്റെ ഉന്നതതല യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യിരുന്നു മന്ത്രി.അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസിനെതിരെ ജാഗ്രത പാലിക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും നീന്തുന്നതും പരമാവധി ഒഴിവാക്കണം. വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിങ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം.

മസ്‌തിഷ്കത്തെയും മൂക്കിനെയും വേർതിരിക്കുന്ന നേർത്ത പാളിയിൽ അപൂർവമായുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടന്ന് മെനിഞ്ചോ എൻസഫലൈറ്റിസിസ് ഉണ്ടാക്കുന്നത്. ചെവിയിൽ പഴുപ്പുള്ള കുട്ടികൾ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും കുളിക്കാൻ പാടില്ല. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )