
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച നാല് പേരും കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുന്നു
- രോഗം മൂലം മരിച്ച താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ മറ്റൊരു സഹോദരൻ രോഗലക്ഷണങ്ങളുമായും ചികിത്സയിലുണ്ട്
കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച നാല് പേരും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. രോഗബാധയെ തുടർന്ന് മരിച്ച താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ സഹോദരൻ, ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമായ കുഞ്ഞ്, അന്നശ്ശേരി സ്വദേശിയായ 49 കാരൻ, ചേളാരി സ്വദേശിയായ പതിനൊന്നുകാരി എന്നിവരാണ് ചികിത്സയിലുള്ളത്.

രോഗം മൂലം മരിച്ച താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ മറ്റൊരു സഹോദരൻ രോഗലക്ഷണങ്ങളുമായും ചികിത്സയിലുണ്ട്. ഇതോടെ അതീവ ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്. ഇന്നലെയാണ് താമരശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരന് രോഗം സ്ഥിരീകരിച്ചത്.
CATEGORIES News
