
അമീബിക് മസ്തിഷ്ക ജ്വരം ; പ്രതിരോധ മാർഗങ്ങളിൽ അവ്യക്തത തുടരുന്നു
- അപൂർവമായി മാത്രം വരുന്നു എന്നു പറയുന്ന രോഗം മൂലം 17 പേരാണ് ഈ 9 മാസക്കാലയളവിൽ സംസ്ഥാനത്ത് മരിച്ചത്
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണം കൂടുമ്പോഴും രോഗ വ്യാപനത്തിന്റെ കാരണത്തിലും പ്രതിരോധ മാർഗങ്ങളിലും അവ്യക്തത തുടരുന്നു. അപൂർവമായി മാത്രം വരുന്നു എന്നു പറയുന്ന രോഗം മൂലം 17 പേരാണ് ഈ 9 മാസക്കാലയളവിൽ സംസ്ഥാനത്ത് മരിച്ചത്.

ഈ മാസം മാത്രം 7 പേർ മരിച്ചു. രോഗബാധ ആദ്യം ജലായശങ്ങളിൽ കുളിച്ചവർക്കായിരുന്നെങ്കിൽ പിന്നീട് വീട്ടിൽ നിന്ന് കുളിച്ചവരും രോഗബാധിതരായി. പ്രതിരോധ മാർഗങ്ങളിലും അവ്യക്തത തുടരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
CATEGORIES News