
അമേരിക്കയുടെ മത്സ്യ കയറ്റുമതി നിരോധനം – സർക്കാർ ഇടപെടണം
- മത്സ്യവ്യാപാരികൾ സമരപാതയിലേക്ക്
കോഴിക്കോട്:കടലാമകളുടെ സംരക്ഷണത്തിന്റെ പേരിൽ രാജ്യത്ത് നിന്നുള്ള ചെമ്മീൻ കയറ്റുമതിക്ക് അമേരിക്ക ഏർപ്പെടുത്തിയ നിരോധനം അവസാനിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് ഓൾ കേരള ഫിഷ് മർച്ചൻ്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
അതേസമയം കമ്പനികളിൽ നിന്ന് കൊടുത്ത മത്സ്യത്തിൻ്റെ പണം കിട്ടാത്തതു കാരണം വ്യാപാരികൾ പ്രതിസന്ധിയിലുമാണ്. മാർക്കറ്റുകളിൽ ചെമ്മീൻ വില കുറഞ്ഞ തിനാൽ കച്ചവടനഷ്ടം സഹിക്കാനാവാത്ത സ്ഥിതിയാണ് മത്സ്യതൊഴിലാളികൾക്ക്. 2019- ൽ തുടങ്ങിയ നിരോധനം ഇപ്പോഴും അമേരിക്ക തുടരുകയാണ്. ജൂലൈ 15 ന് ഫിഷറീസ് കോഡിനേഷൻ കമ്മിറ്റി നടത്തുന്ന സമരത്തിന് അസോസിയേഷൻ പിന്തുണയറിയിച്ചിട്ടുണ്ട്. സംസ്ഥാനപ്രസിഡന്റ് സി.എം. ഷാഫി അധ്യക്ഷനാ യി. വി.വി. അനിൽ, എ.ആർ. സുധീർഖാൻ, ആർ.എം.എ. മുഹമ്മദ്, കെ.സി. അബ്ദുള്ള, പി.എ ച്ച്. റഹീം എന്നിവർ സംസാരിച്ചു.
CATEGORIES News
TAGS KOZHIKODE