അമ്മയും മകനും കാറപകടത്തിൽ മരിച്ചു

അമ്മയും മകനും കാറപകടത്തിൽ മരിച്ചു

  • അപകടം മകനെ വിമാനത്താവളത്തിൽ യാത്രയാക്കി മടങ്ങുന്നതിനിടെ

പുനലൂർ: മകനെ നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് യാത്ര അയച്ച് മടങ്ങുന്നതിനിടെ അമ്മയും മകനും കാറപകടത്തിൽ മരിച്ചു. മാർത്താണ്ഡം സ്വദേശികളായ വാസന്തി, മകൻ വിപിൻ എന്നിവരാണ് മരിച്ചത്. പുനലൂർ-പത്തനംതിട്ട റോഡിൽ കൂടൽ ഇഞ്ചപ്പാറ ജങ്ഷനിൽ ഒരു മണിക്കാണ് അപകടം ഉണ്ടായത്.

നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലേക്ക് ഇടിച്ചു കയറുകയായിരുന്നു .
വാഹനം ഓടിച്ച വിപിനെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. വാസന്തിയുടെ മകനായ സുമിത്തിനെ വിമാനത്താവളത്തിൽ യാത്രയാക്കി തിരികെ മാർത്താണ്ഡത്തേക്ക് വരുമ്പോഴാണ് അപകടം. വാസന്തിയുടെ ഭർത്താവ് സുരേഷ്, ബന്ധു സിബിൻ എന്നിവർക്കും പരിക്കുണ്ട്‌ ഇവരെ കോന്നി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )