അമ്മയുടെ അടുത്തേക്ക് യാത്രയായി കുഞ്ഞു സബ്രീൻ

അമ്മയുടെ അടുത്തേക്ക് യാത്രയായി കുഞ്ഞു സബ്രീൻ

  • ഞായറാഴ്ച രാത്രിയോടെ 30 ആഴ്ച പ്രായമുള്ള പെൺകുഞ്ഞിനെ ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്.

ഗാസാസിറ്റി: റാഫയിലെ ആ അദ്ഭുതക്കുഞ്ഞിനു നാലു ദിവസം മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. വ്യാഴാഴ്ചയാണ് കുഞ്ഞു സബ്രീൻ മരിച്ചത്.മരിച്ചു കൊണ്ടിരുന്ന അമ്മയുടെ ഉദരത്തിൽ നിന്ന് തെക്കൻ ഗാസയിലെ ഡോക്ടർമാർ ഞായറാഴ്ചയാണ് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തത്. ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ കെട്ടിടം തകർന്ന് ആണ് കുഞ്ഞിന്റെ അമ്മ സബ്രീൻ അൽ സകാനി മരിച്ചത് .അമ്മയുടെ കുഴിമാടത്തിനടുത്ത് തന്നെയാണ് കുഞ്ഞു സബ്രീനെയും അടക്കിയത്. അമ്മ സബ്രീന്റെ പേരുതന്നെയാണ് അവൾക്കുമിട്ടത്.

ഈ മാസം 20-നു രാത്രിയാണ് റാഫയിലെ രണ്ട് വീടുകൾക്ക് നേരെ ഇസ്രയേൽ ബോംബിട്ടത്. ഈ സമയം വീട്ടുകാർ ഉറങ്ങികിടക്കുകയായിരുന്നു. സബ്രീന് ഗുരുതര പരിക്കേറ്റിരുന്നു. രക്ഷാപ്രവർത്തകർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കൂടാതെ കുഞ്ഞു സബ്രീന്റെ അച്ഛൻ ശുക്രിയും മൂന്നുവയസ്സുകാരി ചേച്ചി മലാകുമടക്കം 22 പേരാണ് കൊല്ലപ്പെട്ടത്. അതിൽ 16 പേരും കുട്ടികൾ ആണ്.

ഞായറാഴ്ച രാത്രിയോടെ 30 ആഴ്ച പ്രായമുള്ള പെൺകുഞ്ഞിനെ ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. സബ്രീന് 1.4 കിലോഗ്രാം തൂക്കമായിരുന്നു ഉള്ളത്. ശ്വസിക്കാൻ പ്രയാസവുമുണ്ടായിരുന്നതിനാൽ ഇൻക്യുബേറ്ററിലായിരുന്നു കുഞ്ഞു സബ്രീൻ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )