അമ്മു എസ്. സജീവിൻ്റെ മരണത്തിൽ മൂന്നു സഹപാഠികൾ കസ്റ്റഡിയിൽ

അമ്മു എസ്. സജീവിൻ്റെ മരണത്തിൽ മൂന്നു സഹപാഠികൾ കസ്റ്റഡിയിൽ

പത്തനംതിട്ട: നഴ്സ‌ിങ് വിദ്യാർഥി തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിനി അമ്മു എസ്. സജീവിൻ്റെ മരണത്തിൽ മൂന്നു സഹപാഠികൾ കസ്റ്റഡിയിൽ. അഞ്ജന മധു, അലീന ദിലീപ്, എ.ടി അക്ഷിത എന്നിവരാണ് പൊലീസ് പിടിയിലുള്ളത്. അമ്മുവിനെ മാനസികമായി പീഡിപ്പിച്ചെന്നുൾപ്പെടെ കുടുംബം ആരോപിച്ചവരാണ് മൂന്നുപേരും. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയേക്കും.

ചുട്ടിപ്പാറ എസ്എംഇ നഴ്‌സിങ് കോളജിലെ നാലാംവർഷ വിദ്യാർഥിയാണ് അമ്മു എസ്. സജീവ്. ഈ മാസം 15നാണ് അമ്മു സജീവ് കോളജ് ഹോസ്റ്റലിൻ്റെ മുകളിൽനിന്നു വീണു മരിച്ചത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. നടന്നത് ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.
എന്നാൽ, അമ്മു ആത്മഹത്യ ചെയില്ലെന്നാണ് കുടുംബം പറയുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )