
അറിവുത്സവം മെഗാ ക്വിസ് മത്സര പരമ്പര
- പരിപാടി സജീഷ് കോട്ടേമ്പ്രം ഉദ്ഘാടനം ചെയ്തു
ഇരിങ്ങണ്ണൂർ: നവയുഗ ഗ്രന്ഥാലയം നടത്തുന്ന അറിവുത്സവം മെഗാ ക്വിസ് മത്സരത്തിന്റെ ആദ്യഘട്ട മത്സരം തുടങ്ങി. പരിപാടി സജീഷ് കോട്ടേമ്പ്രം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി .എസ്. പ്രണവ് അധ്യക്ഷതവഹിച്ചു.
മത്സരം നടന്നത് എൽ.പി., യു.പി., ഹൈസ്കൂൾ, പൊതുവിഭാഗം എന്നീ വിഭാഗങ്ങളിലാണ് .പരിപാടിയിൽ ഒട്ടേറെ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.കെ. സജേഷ്, കെ.എൻ. നിമീഷ്, സജീഷ് എന്നിവർ ക്വിസ് മാസ്റ്റേഴ്‌സ് ആയി.
എൻ.എ. നവനീത്, ടി.പി. ജയേഷ്, കെ. പ്രവീഷ്, ടി.പി. മനോജ്, എൻ.എ. അമൽജിത്ത് എന്നിവർ നേതൃത്വം നൽകി.
CATEGORIES News