
അലിഗഢ് സർവകലാശാലയുടെ ന്യൂനപക്ഷ പദവി തുടരും
- ഏഴംഗ ബെഞ്ചിൽ ഭിന്നവിധി
ന്യൂഡൽഹി :ഭരണഘടനയുടെ അനുച്ഛേദം 30 പ്രകാരം അലിഗഢ് മുസ്ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവി തുടരും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടന ബെഞ്ചിന്റേതാണ് വിധി. ഏഴംഗബെഞ്ചിൽ ഭിന്നവിധിയാണ് നടന്നത്. ഭൂരിപക്ഷവിധി വായിച്ചത് ചീഫ് ജസ്റ്റിസാണ്.

2005ലാണ് സർവകലാശാല ന്യൂനപക്ഷ പദവി അവകാശപ്പെട്ട് 50 ശതമാനം സീറ്റുകൾ മുസ്ലിം വിദ്യാർഥികൾക്കായി നീക്കിവെച്ചത്. പി ജി മെഡിക്കൽ കോഴ്‌സിലായിരുന്നു ഇത്. എന്നാൽ, സംവരണനയവും 1981ലെ ഭേദഗതിയും അലഹബാദ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. പിന്നീടാണ്, സുപ്രീംകോടതിയിൽ ഈ വിധി ചോദ്യം ചെയ്യപ്പെട്ടത്. 2019ലാണ് ഏഴംഗ ബെഞ്ചിന് കേസ് വിട്ടത്.

CATEGORIES News