
അലൻ വാക്കർ ഷോയ്ക്കിടെ നടന്ന മോഷണം ; ഫോണുകൾ മുംബൈയിൽ
- പരിപാടിക്കിടെ നഷ്‌ടപ്പെട്ട 34 ഫോണുകളിൽ 21 എണ്ണം ഐഫോണുകളാണ്
കൊച്ചി: കൊച്ചി ബോൾഗാട്ടിയിൽ അലൻ വാക്കർ ഷോയ്ക്കിടെ നടന്ന മൊബൈൽ ഫോൺ മോഷണങ്ങൾക്ക് പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് പോലീസ്.സൈബർ സെൽ ട്രാക്ക് ചെയ്ത വിവരങ്ങൾ അനുസരിച്ച് പലതിന്റേയും ലോക്കേഷൻ മുംബൈയിൽ. പരിപാടിക്കിടെ നഷ്‌ടപ്പെട്ട 34 ഫോണുകളിൽ 21 എണ്ണം ഐഫോണുകളാണ്. ഞായറാഴ്ച വൈകിട്ടാണ് സൺ ബേൺ അറീന ഫീറ്റ് അലൻ വാക്കർ സംഗീതനിശ കൊച്ചിയിൽ അരങ്ങേറിയത്. വാക്കർ വേൾഡ് എന്ന പേരിൽ അലൻ വാക്കർ രാജ്യത്തുടനീളം 10 ന ഗരങ്ങളിൽ നടത്തുന്ന സംഗീത പരിപാടിയിലൊന്നായിരുന്നു ഇത്.
ആറായിരത്തോളം പേർ പങ്കെടുത്ത പരിപാടിക്കായി കൊച്ചി സിറ്റി പൊലീസ് വൻ സുരക്ഷയൊരുക്കിയിരുന്നു. പരിപാടിക്കായി മനഃപൂർവം തിക്കും തിരക്കുമുണ്ടാക്കിയാണ് മോഷണം നടന്നത്. ഇത്രയധികം ഫോണുകൾ ഒരുമിച്ച് നഷ്‌ടപ്പെട്ടതിന് പിന്നിൽ ആസൂത്രിതമായ നീക്കമുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

CATEGORIES News