
അലൻ വോക്കർ ഷോയ്ക്കിടെ മൊബൈൽ മോഷണം; നാല് പേർ പിടിയിൽ
- 21 ഐ ഫോണുകൾ ഉൾപ്പെടെ 35 ഫോണുകൾ മോഷണം പോയത്
കൊച്ചി: കൊച്ചിയിൽ പ്രശസ്ത ഡിജെ അലൻ വോക്കറുടെ സംഗീതപരിപാടിക്കിടെ മൊബൈൽ ഫോണുകൾ മോഷണം പോയ സംഭവത്തിൽ നാലു പ്രതികൾ പിടിയിൽ. ഡൽഹി സ്വദേശികളായ അതീഖുൽ റഹ്‌മാൻ, വാസിം അഹമ്മദ്, മഹാരാഷ്ട്ര താനെ സ്വദേശി സണ്ണി ഭോലാ യാദവ്, യുപി സ്വദേശി ശ്യാം പൽവാൽ എന്നിവരാണ് പിടിയിലായത്.
ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയതെന്നും ഡൽഹിയിൽനിന്നും മുംബൈയിൽനിന്നും എത്തിയ രണ്ട് വ്യത്യസ്തസംഘങ്ങളാണ് കവർച്ചയ്ക്ക് പിന്നിലെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ മാധ്യമങ്ങളോട് പറഞ്ഞു.
ഒക്ടോബർ ആറാം തീയതി കൊച്ചി ബോൾഗാട്ടി പാലസിൽ നടന്ന പരിപാടിക്കിടെയാണ് 21 ഐ ഫോണുകൾ ഉൾപ്പെടെ 35 ഫോണുകൾ മോഷണം പോയതായി മുളവുകാട് പൊലീസിന് പരാതി ലഭിച്ചത്. ഇ സോൺ എന്റർടെയ് ൻമെന്റ്സിന്റെ നേതൃത്വത്തിലാണ് ‘സൺബേൺ അറീന ഫീറ്റ് അലൻ വോക്കർ’ സംഗീതനിശ അരങ്ങേറിയത്. വോക്കർ വേൾഡ് എന്ന പേരിൽ അലൻ വോക്കർ രാജ്യത്ത് 10 നഗരങ്ങളിൽ നടത്തുന്ന സംഗീതപരിപാടികളുടെ ഭാഗമായിരുന്നു ഇത്.