
അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണു
- വിമാനത്തിൽ 242 യാത്രക്കാർ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം
അഹമ്മദാബാദ്:ഗുജറാത്തിലെ അഹമ്മദാബാദിൽ യാത്രവിമാനം തകർന്നു വീണു. അഹമ്മദാബാദിൽനിന്നു ലണ്ടനിലേക്കു പോയ എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനമാണ് തകർന്നു വീണത്.
ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു ടേക് ഓഫ് ചെയ്‌ത് നിമിഷങ്ങൾക്കുള്ളിലാണ് അപകടം. വിമാനത്തിൽ 242 യാത്രക്കാരുണ്ടെന്നാണ് വിവരം. ഉച്ചയ്ക്ക് 1.17നാണ് വിമാനം അഹമ്മദാബാദിൽനിന്ന് ടേക് ഓഫ് ചെയ്തത്.
CATEGORIES News