അഹമ്മദാബാദ് വിമാനാപകടം പക്ഷിയിടിച്ചതാവാമെന്ന് വ്യോമയാന മന്ത്രാലയം

അഹമ്മദാബാദ് വിമാനാപകടം പക്ഷിയിടിച്ചതാവാമെന്ന് വ്യോമയാന മന്ത്രാലയം

  • പ്രത്യേക അന്വേഷണ സമിതിയെ കൂടുതൽ അന്വേഷണത്തിനായി രൂപീകരിച്ചിട്ടുണ്ട്.

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൻ്റെ കാരണത്തിൽ അവ്യക്തത തുടരുന്നു. വിമാനത്തിൽ പക്ഷിയിടിച്ചതാവാമെന്നാണ് വ്യോമയാന മന്ത്രാലയം വ്യക്തമാക്കുന്നത്.പ്രത്യേക അന്വേഷണ സമിതിയെ കൂടുതൽ അന്വേഷണത്തിനായി രൂപീകരിച്ചിട്ടുണ്ട്.

വിദേശ രാജ്യങ്ങളിലെ വ്യോമയാന രംഗത്തെ വിദഗ്ധരും അപകടത്തിൻ്റെ കാരണങ്ങൾ അന്വേഷിക്കുന്നുണ്ട്. ലോകത്തെ പ്രീമിയം വിമാനങ്ങളിൽ ഒന്നാണ് അപകടത്തിൽപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 171 ഡ്രീം ലൈനർ വിമാനം. ഈ വിമാനം ഇത്ര വലിയ ഒരു അപകടം ഉണ്ടാക്കിയത് ആശങ്കയോടെയാണ് ലോകം കാണുന്നത്. പക്ഷി ഇടിച്ചതോടെ വിമാനത്തിന്റെ രണ്ട് എഞ്ചിനുകളുടെയും പ്രവർത്തനം നിലച്ചു എന്നാണ് ഡിജിസിയുടെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )