
അർജുനു വേണ്ടി വീണ്ടും തിരച്ചിൽ തുടരും
- കുത്തൊഴുക്ക് കുറഞ്ഞാൽ ഈശ്വർ മൽപെയ്ക്ക് പുഴയിലിറങ്ങാൻ അനുമതി നൽകുകയും ചെയ്യും
കർണാടക :ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടിയുള്ള തിരച്ചിൽ തുടങ്ങും. തിരച്ചിൽ രണ്ടു ദിവസത്തിനു ശേഷം പുനരാരംഭിക്കാൻ കഴിയുമെന്ന് എ.കെ.എം. അഷറഫ് എംഎൽഎ പറഞ്ഞു.
കർണാടക ചീഫ് സെക്രട്ടറിയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയെന്നും അദേഹം പറഞ്ഞു. ജില്ലാ കലക്ടറുടെ റിപ്പോർട്ട് പറയുന്നത് ഗംഗാവലി പുഴയിലെ കുത്തൊഴുക്കിനു കുറവുണ്ടെന്നാണ്. കുത്തൊഴുക്ക് കുറഞ്ഞാൽ ഈശ്വർ മൽപെയ്ക്ക് പുഴയിലിറങ്ങാൻ അനുമതി നൽകുകയും ചെയ്യും. ഇതിനുമുന്നേ തിരച്ചിലിനായി ഈശ്വർ മൽപെയും സംഘവും ഷിരൂരിൽ എത്തിയെങ്കിലും പുഴയിലിറങ്ങാൻ പൊലീസ് അനുവദിക്കാത്തതിനാൽ തിരിച്ചു പോവുകയായിരുന്നു. അർജുനും കാണാതായ രണ്ട് കർണാടക സ്വദേശികൾക്കുമായുള്ള തിരച്ചിൽ ആരംഭിക്കണമെന്ന് കർണാടക ഹൈക്കോടതിയുടെ നിർദേശമുണ്ട്.
CATEGORIES News