
അർജുന്റെ ലോറി കരയ്ക്ക് കയറ്റി
- അർജുൻ മകനായി വാങ്ങിയ കളിപ്പാട്ടവും വണ്ടിയിൽ ഉണ്ടായിരുന്നു
ഷിരൂർ: ഗംഗാവലിപ്പുഴയിൽ നിന്ന് അർജുന്റെ ലോറി കരയ്ക്ക് കയറ്റി. ലോറിയുടെ കാബിനുള്ളിൽ നിന്ന് കിട്ടിയ ഷർട്ടും ബനിയനുമെല്ലാം അർജുൻ ഉപയോഗിച്ചിരുന്നതാണെന്ന് സഹോദരൻ തിരിച്ചറിഞ്ഞു. ഇന്നലെ ലോറി പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും വടം പൊട്ടിപ്പോവുകയായിരുന്നു.
ക്യാബിനിൽ നിന്ന് കൂടുതൽ പാത്രങ്ങളും ചെരുപ്പും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. വസ്തുക്കൾ ജിതിൻ പരിശോധിച്ചു. അർജുൻ മകനായി വാങ്ങിയ കളിപ്പാട്ടവും വണ്ടിയിൽ ഉണ്ടായിരുന്നു.
CATEGORIES News