അർജുൻ്റെ മൃതദേഹം നാളെ രാവിലെ നാട്ടിലെത്തിക്കും

അർജുൻ്റെ മൃതദേഹം നാളെ രാവിലെ നാട്ടിലെത്തിക്കും

  • മൃതദേഹം ഒരു മണിക്കൂർ നേരത്തെ പൊതുദർശനത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും

കോഴിക്കോട് : അർജുൻ്റെ മൃതദേഹം നാളെ രാവിലെ നാട്ടിലെത്തിക്കും . വീട്ടിലെത്തുന്ന മൃതദേഹം ഒരു മണിക്കൂർ നേരത്തെ പൊതുദർശനത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. കോഴിക്കോട് ജില്ലാ അതിർത്തിയിൽ വെച്ച് ജില്ലാ കലക്ടർ മൃതദേഹം ഏറ്റുവാങ്ങും രാവിലെ എട്ട് മണിയോടെ മൃതദേഹം കണ്ണാടിക്കൽ ബസാറിൽ എത്തിച്ചേരും. അവിടെനിന്ന് വിലാപയാത്രയായി മൃതദേഹം അർജുൻ്റെ വീട്ടിലെത്തിക്കും. പൂളാടിക്കുന്നിൽനിന്ന് ലോറി ഡ്രൈവർമാർ ആംബുലൻസിനെ അനുഗമിക്കും.

വീട്ടിൽ ഒരു മണിക്കൂർ പൊതുദർശനത്തിന് വെക്കും. തുടർന്ന് വീട്ടു വളപ്പിൽ മൃതദേഹം സംസ്ക‌രിക്കും.അർജുന്റെ കുടുംബത്തിന് കർണാടക സർക്കാർ സഹായധനമായി അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )