
അർജ്ജുനായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും
- ഡ്രഡ്ജർ അടങ്ങിയ ടഗ് ബോട്ട് ഗംഗാവലിപ്പുഴയിലൂടെ അപകട സ്ഥലത്ത് ഇന്ന് എത്തിക്കും
അങ്കോല: കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പടെ മൂന്നുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. ഡ്രഡ്ജർ അടങ്ങിയ ടഗ് ബോട്ട് ഗംഗാവലിപ്പുഴയിലൂടെ അപകടസ്ഥലത്ത് ഇന്ന് എത്തിക്കും. ഗോവയിൽ നിന്ന് കൊണ്ടുവന്ന ഡ്രഡ്ജർ രാവിലെ 8 മണിക്ക് ഗംഗാവലി നദിക്കരയിൽ തിരച്ചിൽ നടത്തുന്ന സ്ഥലത്ത് വിന്യസിക്കും. ഡ്രഡ്ജർ ഉപയോഗിച്ച് മണ്ണും കല്ലും നീക്കം ചെയ്യുന്ന നാവികസേന കണ്ടെത്തിയ സ്ഥലങ്ങളിലാണ് പ്രാഥമിക ശ്രദ്ധ. ഡ്രഡ്ജർ ഗംഗാവലി പുഴയിൽ ഉറപ്പിച്ച് നിർത്തിയ ശേഷം മണ്ണു മാറ്റുന്ന പ്രവൃത്തി ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കടൽ കടന്ന് ടഗ് ബോട്ടുകളിൽ കയറ്റിയ ഡ്രഡ്ജിംഗ് യന്ത്രം ബുധനാഴ്ച്ച കാർവാറിലെത്തി. എന്നാൽ, വേലിയേറ്റം കാരണം നദിയിലേക്ക് മാറ്റുന്നത് ഒരു ദിവസം വൈകി.
CATEGORIES News