ആക്രമണം തുടർന്ന് ഇസ്രയേൽ

ആക്രമണം തുടർന്ന് ഇസ്രയേൽ

  • ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദും കൊല്ലപ്പെട്ടെന്ന് അഭ്യൂഹം

ആക്രമണം തുടർന്ന് ഇസ്രായേൽ. ബെയ്റൂട്ട് കേന്ദ്രമാക്കി ഇസ്രയേൽ നടത്തുന്ന വ്യോമാക്രമണങ്ങൾ ശക്തമായി തുടരുകയാണ്. ബെയ്റൂട്ടിന്റെ തെക്കൻ മേഖലകളിൽ ഇന്നലെ ഇസ്രായേൽ സൈന്യം നടത്തിയത് സമാനതകളില്ലാത്ത ആക്രമണമെന്നാണ് റിപ്പോർട്ടുകൾ. ഇസ്രയേൽ ആക്രമണത്തിൽ ഹിസ്ബുള്ളയ്ക്ക് കനത്ത നാശം നേരിട്ടിട്ടുണ്ടെന്നാണ് പുറത്തവരുന്ന വിവരം.

അതേ സമയം സെൻട്രൽ ഗാസ മുനമ്പിലെ ദേർ അൽ- ബാലയിലെ അൽ-അഖ്സ ആശുപത്രിക്ക് സമീപമുള്ള ഷുഹാദ അൽ-അഖ്സ പള്ളിക്ക് നേരെ ആക്രമണം ഉണ്ടായി. മസ്‌ജിദ് ആക്രമണത്തിൽ 18 പേർ മരിച്ചതായാണ് റിപ്പോർട്ട്. അഭയാർത്ഥികൾ ഉൾപ്പെടെ തങ്ങിയിരുന്ന പള്ളിക്ക് നേരെയാണ് ആക്രണം ഉണ്ടായത്.ഹിസ്ബുള്ളയുടെ എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനായ ഹാഷിം സഫീദ്ദീനെ കുറിച്ച് വിവരങ്ങളില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇക്കാര്യം ലെബനൻ സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജസീറയാണ് റിപ്പോർട്ട് ചെയ്തത്.

കൊല്ലപ്പെട്ട ഹിസ്ബുള്ള മേധാവി ഹസൻ നസറുള്ളയുടെ പിൻഗാമിയായി വിലയിരുത്തപ്പെട്ടിരുന്ന നേതാവാണ് ഹാഷിം സഫീദ്. ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറലായി നസ്‌റല്ലയുടെ പിൻഗാമിയായി സഫീദ്ദീൻ എത്തുമെന്ന വിിലയിരുത്തലുകൾക്കിടെ് ഹാഷിം സഫീദ്ദീനെ കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. എന്നാൽ, ഹാഷിം സഫീദ്ദീനെകുറിച്ചു വിവരങ്ങളില്ലെന്ന വാർത്തകളെ കിംവദന്തികൾ എന്നാണ് ഹിസ്ബുള്ളയുടെ മീഡിയ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന ചൂണ്ടിക്കാട്ടിയത്. അതിനിടെ, ഗാസയിലും ലെബനനിലും സൈനിക നടപടി തുടരുന്ന ഇസ്രയേലിനുള്ള ആയുധവിതരണം നിർത്തിവയ്ക്കാൻ ആഹ്വാനം ചെയ്‌ത ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ വിമർശിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. ഇറാനെതിരെ ഇസ്രയേൽ ആക്രമണം നടത്തിയേക്കുമെന്ന സാഹചര്യത്തിലായിരുന്നു ഇമ്മാനുവൽ മാക്രോണിന്റെ പ്രതികരണം. ഫ്രഞ്ച് പ്രസിഡന്റിന്റെ നടപടിയെ നാണം കെട്ട നിലപാട് എന്നായിരുന്നു ഇന്നലെ വൈകീട്ട് നെതന്യാഹു വിമർശിച്ചത്.

‘ഇറാൻ നയിക്കുന്ന പ്രാകൃത ശക്തികളോട് ഇസ്രായേൽ പോരാടുമ്പോൾ, എല്ലാ പരിഷ്കൃത രാജ്യങ്ങളും ഇസ്രായേലിന്റെ പക്ഷത്ത് ഉറച്ചു നിൽക്കണം. എന്നാൽ ഫ്രഞ്ച് പ്രസിഡന്റ്റ് മാക്രോണും മറ്റ് ചില പാശ്ചാത്യ നേതാക്കളും ഇപ്പോൾ ഇസ്രായേലിനെതിരെ ആയുധ ഉപരോധത്തിന് ആഹ്വാനം ചെയ്യുകയാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )