ആക്രിക്കടയിൽ വൻ തീപിടിത്തം;കട പൂർണ്ണമായും കത്തി നശിച്ചു

ആക്രിക്കടയിൽ വൻ തീപിടിത്തം;കട പൂർണ്ണമായും കത്തി നശിച്ചു

  • ഇന്ന് പുലർച്ചെ രണ്ട് മണിയ്ക്കാണ് തീപിടുത്തമുണ്ടായത്

കോഴിക്കോട്:ആക്രിക്കടയിൽ വൻ തീപിടിത്തം . തീപിടുത്തമുണ്ടായത് പെരുമണ്ണയിൽ മണക്കടവ് റോഡിലെ ആക്രിക്കടയിലാണ് . ഇന്ന് പുലർച്ചെ രണ്ട് മണിയ്ക്കാണ് തീപിടുത്തമുണ്ടായത് . ആക്രിക്കട പൂർണ്ണമായും കത്തി നശിച്ചു.

പെരുമണ്ണ സ്വദേശി അബ്ദുറഹ്മാന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. മീഞ്ചന്ത, ബീച്ച്, വെള്ളിമാടുകുന്ന് എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷാസേനയുടെ ഏഴ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ അണച്ചത് . തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )