ആഡംബര കാറുകളിൽ അപകട യാത്ര: വിദ്യാർത്ഥികൾക്കെതിരെ കേസ്

ആഡംബര കാറുകളിൽ അപകട യാത്ര: വിദ്യാർത്ഥികൾക്കെതിരെ കേസ്

  • നാലു കാറുകൾ, ഒരു ജീപ്പ് എന്നിവയ്ക്കാണ് 47, 500 രൂപ പിഴ

കോഴിക്കോട്: ഫാറൂഖ് കോളജിൽ വിദ്യാർഥികളുടെ ഓണാഘോഷത്തിനിടെ നടത്തിയ വാഹന ഘോഷയാത്രയിൽ അപകടകരമായി ഓടിച്ച അഞ്ച് വാഹനങ്ങൾക്കെതിരെ മോട്ടർ വാഹന വകുപ്പ് നടപടി എടുത്തു. കൂടാതെ ഗതാഗതനിയമം ലംഘിച്ചതിനു വാഹനങ്ങൾക്കു പിഴ ചുമത്തുകയും ചെയ്തു. നാലു കാറുകൾ, ഒരു ജീപ്പ് എന്നിവയ്ക്കാണ് 47, 500 രൂപ പിഴ.

വാഹനങ്ങൾ ഓടിച്ച വിദ്യാർഥികൾക്ക് ലൈസൻസ് ഉണ്ടോ എന്ന കാര്യവും രാമനാട്ടുകര ജോയിന്റ് ആർടിഒ പരിശോധിക്കും. അപകടകരമായി വാഹനം ഓടിച്ച വിദ്യാർഥികൾക്കെതിരെയും മോട്ടർ വാഹന വകുപ്പ് കേസെടുത്തിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )