
ആനക്കുളം-മുചുകുന്ന് റോഡിലെ റെയിൽവേ ഗേറ്റ് അടച്ചിടുന്നു
- ഇന്ന് വൈകുന്നേരം അഞ്ച് മണി മുതൽ 28ന് രാവിലെ അഞ്ച് മണി വരെയാണ് ഗേറ്റ് അടച്ചിടുന്നത്
കൊയിലാണ്ടി:ആനക്കുളം-മുചുകുന്ന് റോഡിലെ റെയിൽവേ ഗേറ്റ് അടച്ചിടുന്നു.ട്രാക്കിലെ അടിയന്തരമായ അറ്റകുറ്റപണികൾക്കായാണ് റെയിൽവേ ഗേറ്റ് അടച്ചിടുന്നത്.

ഇന്ന് വൈകുന്നേരം അഞ്ച് മണി മുതൽ 28ന് രാവിലെ അഞ്ച് മണി വരെയാണ് ഗേറ്റ് അടച്ചിടുന്നത്.ഗേറ്റ് അടച്ചിടുന്നതിനാൽ ആനക്കുളം മുചുകുന്ന് റോഡിലൂടെ പോകേണ്ട വാഹനങ്ങൾക്ക് കൊല്ലം നെല്ല്യാടി റോഡിലൂടെ കടന്നുപോകാം.
CATEGORIES News