ആഭ്യന്തരവകുപ്പും വനം വകുപ്പും നൽകി മന്ത്രിയാക്കാമെന്ന് ഉറപ്പു തന്നാൽ പത്രിക പിൻവലിക്കാമെന്ന ഉപാധിയുമായി പി വി അൻവർ

ആഭ്യന്തരവകുപ്പും വനം വകുപ്പും നൽകി മന്ത്രിയാക്കാമെന്ന് ഉറപ്പു തന്നാൽ പത്രിക പിൻവലിക്കാമെന്ന ഉപാധിയുമായി പി വി അൻവർ

  • പത്രിക പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചില യു ഡി എഫ് നേതാക്കൾ ഇന്നുരാവിലെയും ബന്ധപ്പെട്ടിരുന്നു. അത് സംബന്ധിച്ച് രഹസ്യ ചർച്ചകൾ തുടരുന്നുണ്ട്.

മലപ്പുറം: 2026ൽ യു ഡി എഫ് അധികാരത്തിലെത്തിയാൽ ആഭ്യന്തരവകുപ്പും വനം വകുപ്പും നൽകി മന്ത്രിയാക്കാമെന്ന് ഉറപ്പു തന്നാൽ പത്രിക പിൻവലിക്കാമെന്ന ഉപാധിയുമായി പി വി അൻവർ. അല്ലെങ്കിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്ന് വി ഡി സതീശനെ മാറ്റുമെന്ന് ഉറപ്പു നൽകണം.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന ദിവസമായ ഇന്നാണ് യു ഡി എഫിന് മുന്നിൽ പി വി അൻവറിന്റെ്റെ പുതിയ ഉപാധികൾ. മലപ്പുറം ജില്ലയെ വിഭജിക്കണമെന്നും തിരുവമ്പാടിയടക്കം മലയോര മേഖലകൾ ഉൾപ്പെടുത്തി പുതിയ ജില്ല ഉണ്ടാക്കണമെന്നും അൻവർ ഉപാധിവച്ചു.

പത്രിക പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചില യു ഡി എഫ് നേതാക്കൾ ഇന്നുരാവിലെയും ബന്ധപ്പെട്ടിരുന്നു. അത് സംബന്ധിച്ച് രഹസ്യ ചർച്ചകൾ തുടരുന്നുണ്ട്. യു ഡി എഫുമായി യോജിച്ച് പേകാൻ താത്പര്യമുണ്ടെന്നും അതിന് വിലങ്ങാവുന്നത് വി ഡി സതീശനാണെന്നും അൻവർ പറഞ്ഞു. ഈ ഉപതെരഞ്ഞെടുപ്പ് കഴിയുന്നതോടെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് വി ഡി സതീശനെ മാറ്റണമെന്നും അൻവർ ആവശ്യപ്പെട്ടു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )