
ആമാശയത്തിൽ നിന്ന് രണ്ട് കിലോ തലമുടി നീക്കി
- അമിത ആകാംഷയും സമ്മർദ്ദവുമാണ് ഇതിന് കാരണം എന്ന് ഡോക്ടർമാർ പറയുന്നു. കുട്ടികളിലും ചെറുപ്പക്കാരിലുമാണ് ഈ രോഗം കൂടുതൽ കണ്ടുവരുന്നത്. ‘ട്രൈക്കോ ബിസയർ ‘ എന്നാണ് രോഗത്തിന്റെ പേര്.
കോഴിക്കോട് : മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കായി എത്തിയ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ ആമാശയത്തിൽ നിന്നും രണ്ട് കിലോ ഭാരം വരുന്ന മുടിക്കെട്ട് നീക്കം ചെയ്തു. യുവതി പാലക്കാട് സ്വദേശിയാണ്. 30 സെന്റിമീറ്റർനീളവും 15 സെന്റിമീറ്റർ വീതിയും ഉണ്ടായിരുന്ന മുടിക്കെട്ട് ആമാശയത്തിന്റെ അതേ രൂപത്തിലാണ് ഉണ്ടായിരുന്നത്.
അമിത ആകാംഷയും സമ്മർദ്ദവുമാണ് ഇതിന് കാരണം എന്ന് ഡോക്ടർമാർ പറയുന്നു. കുട്ടികളിലും ചെറുപ്പക്കാരിലുമാണ് ഈ രോഗം കൂടുതൽ കണ്ടുവരുന്നത്. ‘ട്രൈക്കോ ബിസയർ ‘ എന്നാണ് ഈ രോഗത്തിന്റെ പേര്. ഇത് കൂടുതലായും പെൺകുട്ടികളിൽ കണ്ടുവരുന്നു. ആകാംക്ഷയും സമ്മർദ്ദവും കൂടിവരുമ്പോൾ മുടി കടിക്കുകയും അറിയാതെ വീഴുകയും ചെയ്യുന്നു. ഇത് പിന്നീട് ആമാശയത്തിൽ നിന്ന് ട്യൂമറായി മാറും. ഭക്ഷണത്തിനുള്ള വിരക്തി, വിളർച്ച, ക്ഷീണം എന്നിവയും ഉണ്ടാക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു.
സർജറി വിഭാഗം പ്രൊഫസർ ഡോ. വൈ. ഷാജഹാന്റെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയയിൽ ഡോ. വൈശാഖ് ചന്ദ്രൻ, ഡോ. ജെറി ജോർജ്, ഡോ. ബി. രജിത്ത്, ഡോ. അഞ്ജലി അനിൽ, അനസ്തേഷ്യ വിഭാഗത്തിലെ പ്രൊഫസർ ഡോ. മു ഹമ്മദ് ബഷീർ, അസി. പ്രൊഫ. ഡോ. അബ്ദുൾ ലത്തീഫ് തുടങ്ങിയവർ പങ്കെടുത്തു. ശസ്ത്രക്രിയക്കുശേഷം കുട്ടി പൂർണ ആരോഗ്യവതിയാണെന്ന് ഡോ. ഷാജഹാൻ പറഞ്ഞു.