
ആയിരം സദസിനു തുടക്കം
- കെ.എസ്.ടി.എ മുൻ സബ് ജില്ല പ്രസിഡണ്ട് കെ.ഗീതാനന്ദൻ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി :കെ.എസ്.ടി.എ. സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി ആയിരം സദസ്സിൻ്റെ ചെങ്ങോട്ടുകാവ് പഞ്ചായത്ത് തല ഉദ്ഘാടനം പൊയിൽക്കാവ് നടനം ഓഡിറ്റോറിയത്തിൽ നടന്നു.കെ.എസ്.ടി.എ മുൻ സബ് ജില്ല പ്രസിഡണ്ട് കെ.ഗീതാനന്ദൻ ഉദ്ഘാടനം ചെയ്തു.കെ. സുരഭി അദ്ധ്യക്ഷത വഹിച്ചു.

ഗണേഷ് കക്കഞ്ചേരി മുഖ്യ ഭാഷണം നടത്തി.പി.പവിന, പി. സത്യൻ, ബേബി സുന്ദർരാജ്, ഡോ.രഞ്ജിത്ത് ലാൽ. എന്നിവർ ആശംസ അർപ്പിച്ചു. ഷിബു സ്വാഗതവും സൽജിത്ത് നന്ദി പറഞ്ഞു.
CATEGORIES News