
ആരോപണത്തിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന- എം. മുകേഷ്
- ആരോപണം ഉന്നയിച്ച യുവതിയെ ഇതുവരെയും കണ്ടിട്ടില്ല
തിരുവനന്തപുരം: തനിക്കെതിരായ ആരോപണത്തിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് എം. മുകേഷ് എംഎൽഎ. ആരോപണം ഉന്നയിച്ച യുവതിയെ ഇതുവരെയും കണ്ടിട്ടില്ലെന്നും പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു. ആരോപണങ്ങൾക്ക് പിന്നിൽ പ്രതിപക്ഷമാണോ എന്ന ചോദ്യത്തിന് എന്തായാലും ഭരണപക്ഷമല്ല എന്നായിരുന്നു മുകേഷിൻ്റെ മറുപടി.
26 വർഷം മുൻപ് നടന്നെന്ന് പറയുന്ന കാര്യം വീണ്ടും എടുത്തോണ്ട് വരുന്നത് ബാലിശമാണെന്നും മുകേഷ്. മുകേഷിനെതിരെ 2018ലായിരുന്നു സിനിമാ മേഖലയിലെ സാങ്കേതിക പ്രവർത്തക മീ ടൂ ആരോപണമുന്നയിച്ചത്. മുകേഷ് പലവട്ടം തന്നെ മുറിയിലേക്ക് വിളിച്ചെന്നായിരുന്നു പരാതി.
CATEGORIES News